KSDLIVENEWS

Real news for everyone

പഞ്ചായത്തിലെ 23 വാർഡ് പൂർണ്ണമായി അടച്ചിടും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ തുറക്കാൻ അനുവദിക്കൂ

SHARE THIS ON

കുമ്പള: കുമ്പള പഞ്ചായത്തില്‍ നാളെ വെള്ളി മുതല്‍ 15 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താൻ പഞ്ചായത്ത് യോഗത്തിൽ തീരുമാനമായി. പഞ്ചായത്തിലെ 23 വാര്‍ഡ് പൂര്‍ണ്ണമായി അടച്ചിടുമെങ്കിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. ഉള്‍പ്രദേശങ്ങളില്‍ വാഹന നിയന്ത്രണം കര്‍ക്കശമാക്കാനും ഇതിനായി പൊലീസിന്റെ കർശന പരിശോധന ഏർപ്പെടുത്താനും തീരുമാനിച്ചു. അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങുന്നവര്‍ക്കെതിരെ അറസ്റ്റ് പോലുള്ള നടപടിയും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!