KSDLIVENEWS

Real news for everyone

അതാനുദാസിനെ ഒഴിവാക്കി, മിക്‌സഡ് അമ്പെയ്ത്തില്‍ ദീപികയ്‌ക്കൊപ്പം പ്രവീണ്‍ യാദവ്

SHARE THIS ON

ടോക്യോ: ഒളിമ്പിക്സിൽ നാളെ നടക്കുന്ന മിക്സഡ് അമ്പെയ്ത്ത് ഫൈനൽ മത്സരത്തിൽ നിന്നും അതാനു ദാസിനെ ഒഴിവാക്കി. ഫൈനലിൽ ദീപിക കുമാരിയ്ക്കൊപ്പം മറ്റൊരു ഇന്ത്യൻ പുരുഷതാരമായ പ്രവീൺ യാദവ് മത്സരിക്കും.


ഇന്ന് അവസാനിച്ച പുരുഷ വ്യക്തിഗത അമ്പെയ്ത്ത് റാങ്കിങ് മത്സരത്തിൽ അതാനു ദാസിനേക്കാളും മികച്ച പ്രകടനം പ്രവീൺ പുറത്തെടുത്തതോടെയാണ് താരത്തിന് നറുക്കുവീണത്. പ്രവീൺ 31-ാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. അതാനു ദാസിന് 35-ാം സ്ഥാനമാണ് ലഭിച്ചത്.

പ്രവീൺ-ദീപിക സഖ്യം നാളെ ചൈനീസ് തായ്പേയ് ടീമിനെയാണ് നേരിടുക. സാധാരണയായി അമ്പെയ്ത്ത് മത്സരങ്ങളിൽ അതാനു ദാസ്-ദീപിക കുമാരി സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കാറ്. ലോക റാങ്കിങ്ങിൽ ഏഴാമതാണ് ഇന്ത്യൻ സഖ്യം. പാരീസിൽ വെച്ചുനടന്ന അമ്പെയ്ത്ത് ലോകകപ്പിൽ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!