KSDLIVENEWS

Real news for everyone

കേരളത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ട്; ജാഗ്രത വേണം- മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണേണ്ടതുണ്ട്. അത് മൂന്നാംതരംഗമാണോ എന്ന് പറയാനാവില്ല. കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. നേരത്തെയുള്ള ഡെൽറ്റ വകഭേദത്തിന് പുറമേ മറ്റേതെങ്കിലും വകഭേദം വന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതീവ ഗൗരവമായിട്ട് തന്നെ കാണേണ്ടതുണ്ട്. നല്ല രീതിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുപോകുക എന്നത് പരമപ്രധാനമാണ്. അതിന്റെ ഭാഗമായി സെക്ട്രൽ മജിസ്ട്രേറ്റുമാരടക്കം നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. അതു തുടരാനാണ് തീരുമാനം.


സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടങ്ങളിൽ ക്ലസ്റ്ററുകളായിട്ടാണ് വരുന്നത്. അത് പ്രത്യേകമായി കണ്ട് കടുത്ത നിയന്ത്രണങ്ങളോടെ മൈക്ര കൺടെയ്ൻമെന്റ് സോൺ നടപ്പാക്കും. എല്ലാവരും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ഇന്നു ചേർന്ന അവലോകന യോഗം വിലയിരുത്തിയത്.

അതേ സമയം വല്ലാതെ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിയുന്നത് ഒരു ഘട്ടത്തിലും എത്തിയിട്ടില്ല. അതാണ് നമ്മുടെ കരുത്ത്. സമൂഹ ജാഗ്രത പാലിക്കണം. ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തന്നെ തുടരാൻ പാടില്ല എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!