KSDLIVENEWS

Real news for everyone

മങ്കിപോക്‌സ് വ്യാപനം: ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

SHARE THIS ON

ജനീവ: ലോകാരോഗ്യസംഘടന മങ്കിപോക്‌സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നവെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം പറഞ്ഞു.


രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ലോകാരോഗ്യസംഘടനയുടെ പ്രത്യേകസമിതി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. മേയില്‍ രോഗവ്യാപനം സ്ഥിരീകരിച്ചശേഷം ഇത് രണ്ടാംതവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ലോകാരോഗ്യസംഘടന പരിഗണിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!