കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി വാഗ്ദാനം ചെയ്ത്
നടൻ സൂര്യ
ചെന്നൈ | കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ താന്‍ സംഭാവന നല്‍കുമെന്ന് തമിഴ് നടന് സൂര്യ. തന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പിലാണ് താരം അഞ്ച് കോടി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. കൊവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവര്‍ത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചൈന്നിയിലും കേരളത്തിലുമുണ്ടായ പ്രളയത്തിലുമെല്ലാം വലിയ തുക സൂര്യ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തിരുന്നു.