KSDLIVENEWS

Real news for everyone

‘രാഹുലിനെതിരെ ഇറങ്ങിയാൽ അടുത്ത തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും; വി.ഡി സതീശനെതിരെ മാങ്കൂട്ടം ഫാൻസ്

SHARE THIS ON

കോഴിക്കോട്: രാഹൂൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാട് സ്വീകരിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ രാഹുൽ അനുകൂലികളുടെ സൈബറാക്രമണം. രാഹുലിനെതിരെ പാർട്ടിയും വി.ഡി സതീശനും ഇറങ്ങിയാൽ അടുത്ത തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നാണ് ഒരാളുടെ മുന്നറിയിപ്പ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ യുവതികൾ രംഗത്ത് വന്നതോടെയാണ് എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന നിലപാട് സതീശൻ സ്വീകരിച്ചത്.

രാഹുലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജിന് പിന്നിൽ സതീശനാണെന്നും ചിലർ പറയുന്നു. റിനിക്കൊപ്പം സതീശൻ നിൽക്കുന്ന ഫോട്ടോയും പ്രചരിപ്പിക്കുന്നുണ്ട്. ”ഇരയോട് ഇത്രയും അടുപ്പം ഉണ്ടായിരുന്നെങ്കിൽ മാധ്യമങ്ങളുടെ മുന്നിലേക്ക് ഇറക്കിവിട്ടതാരായിരിക്കും? ഒതുക്കത്തിൽ പറഞ്ഞുതീർക്കേണ്ട കാര്യം മാത്രമായിരുന്നു” എന്നാണ് ഒരാളുടെ അഭിപ്രായം.

സതീശനെ അനുകൂലിച്ച കെപിസിസി സെക്രട്ടറി കെ.പി നൗഷാദലിയെയും രാഹുൽ ഫാൻസ് വെറുതെവിട്ടില്ല. ‘നോ കോംപ്രമൈസ്, ഓൺലി മെറിറ്റോറിയസ്’ എന്ന ക്യാപ്ഷനോടെയാണ് നൗഷാദലി ഫേസ്ബുക്കിൽ സതീശന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. പാർട്ടിയാണ് വലുതെന്നും പിതാവിനെപ്പോലെ കാണുന്ന മറ്റു മക്കളല്ലെന്നുമാണ് ഇതിന് താഴെയുള്ള ഒരു കമന്റ്. മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന ആക്ഷേപവും ഇവർ ഉയർത്തുന്നു. രാഹുലിന്റെ കാര്യത്തിലുള്ള വിമർശനം സിപിഎമ്മിനോട് സതീശൻ കാണിക്കുന്നില്ലെന്നും വിമർശനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!