KSDLIVENEWS

Real news for everyone

മുബൈയിൽ കനത്ത മഴ : നഗരം വെള്ളത്തിനടിയിൽ ട്രൈനുകൾ റദ്ദാക്കി

SHARE THIS ON

മുബൈ: കഴിഞ്ഞ രാത്രി മുഴുവന്‍ നീണ്ടു നിന്ന കനത്ത മഴയെ തുടര്‍ന്ന് മുബൈയില്‍ നഗരത്തില്‍ വെള്ളപ്പൊക്കം. നഗരത്തില്‍ താഴ്​ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടായതോടെ ഇൗ ഭാഗങ്ങളിലെ ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായി. ട്രാക്കുകള്‍ വെള്ളത്തിനടിയിലായതോടെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

മുംബൈയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 മില്ലിമീറ്റര്‍ മഴയാണ്​ ലഭിച്ചത്​. അടുത്ത 24 മണിക്കൂറിലും നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്‌.

നഗരത്തിലെ റോഡുകളില്‍ മുട്ടറ്റമുള്ള വെള്ളത്തിലൂടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. മുംബൈയിലെ കോവിഡ്​ ആശുപത്രിയായ നായര്‍ ഹോസ്​പിറ്റലി​ലേക്ക്​ വെള്ളം ഇരച്ചുകയറി. ​

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!