KSDLIVENEWS

Real news for everyone

ചെറുവത്തൂരില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു

SHARE THIS ON

ചെറുവത്തൂര്‍: കുഴിഞ്ഞടിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ഓര്‍ക്കുളം സ്വദേശി അഭിനന്ദിനെ പരിക്കുകളോടെ നീലേശ്വരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം. മടക്കരയില്‍ നിന്നും പൂഴിയുമായി കണ്ണൂരിലേക്ക് പോകുന്ന കെ.എല്‍ 13 എ.എഫ് 4158 ടിപ്പര്‍ ലോറിയും പടന്ന ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 60 ആര്‍ 8005 സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!