കോവിഡ്_19
ജില്ലയിൽ 1773 പേരാണ് ചികിത്സയിലുള്ളത് ;
ഇവരിൽ 896 പേർ വീടുകളിലും

കാസർഗോഡ് : ബുധനാഴ്ച കാസർകോട് നഗരസഭാ പരിധിയിലെ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബേഡഡുക്കയിലെ 14 പേർക്കും രോഗം. കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1773 പേരാണ്. ഇവരില്‍ 896 പേര് വീടുകളിലാണ് ചികിത്സയില്‍ ഉള്ളത്. ഇനി 386 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1312 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 174 എണ്ണം ആര് ടി പി സിആര്‍ പരിശോധനകളും 1138 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 81889 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

