കൊറോണയുടെ പ്രതിസന്ധിക്കിടയിലും ആസ്‌ക് ആലംപാടിയുടെ വീട് നിർമാണ സഹായം

ആലംപാടി: ആലംപാടി-എരിയപ്പാടിയിലെ ഒരു സാധു കുടുംബത്തിന്റെ പുതുതായി നിർമ്മിക്കുന്ന വീടുപണിക്ക് വേണ്ടിയുള്ള
സഹായമായി ആസ്ക് ആലംപാടി ജിസിസി കാരുണ്യ വർഷ പദ്ധതിയിൽ നിന്നും ഇരുപത്തിയഞ്ചു ചാക്ക് സിമെന്റിനുള്ള തുക നൽകി.
ആസ്‌ക് ജി.സി.സി മുൻ ജനറൽ സെക്രട്ടറി ഇക്ബാൽ മുഹമ്മദ്
ക്ലബ്ബ് സെക്രട്ടറി സിദ്ദിഖ് എമ്മിനു കൈമാറി . ജിസിസി മെമ്പർ സലാം എസ്.ടി, ഇശാം പൊയ്യയിൽ തുടങ്ങിയവർ സംബന്ധിച്ചു.

