ലോകാത്ഭുതങ്ങളിലൊന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിന് ബോംബ് ഭീഷണി.
സന്ദര്‍ശകരെ ഒഴിപ്പിച്ചു.

പാരീസ്| ലോകാത്ഭുതങ്ങളിലൊന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിന് ബോംബ് ഭീഷണി. സന്ദര്‍ശകരെ ഒഴിപ്പിച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈഫല്‍ ടവറിന് സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തുന്നതായും പോലീസ്
അറിയിച്ചു. ഗോപുരത്തിന് താഴെയുള്ള തെരുവുകളും സൈന്‍ നദിക്ക് കുറുകെ ട്രോകാഡെറോ പ്ലാസയിലേക്കുള്ള പാലവും പോലീസ് തടഞ്ഞ് പരിശോധന നടത്തിയെ ങ്കിലും സംശയാസ്പദമായ രീതിയില്‍ യാതൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
131 വര്‍ഷം പഴക്കമുള്ള ടവര്‍ സന്ദര്‍ശിക്കാന്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രതിദിനം 25,000 വിനോദ സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും കൊറോണവൈറസ് യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഈ വര്‍ഷം സന്ദര്‍ശനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

