KSDLIVENEWS

Real news for everyone

മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് പിറന്നാള്‍; തന്റെ സൂപ്പര്‍ സ്റ്റാറിന് ആശംസയുമായി മമ്മൂട്ടി

SHARE THIS ON

മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് പിറന്നാള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പടെ നിരവധി പേരാണ് മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.

‘എന്റെ സൂപ്പര്‍സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍’ എന്നാണ് മധുവിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

ജീവിതത്തില്‍ താന്‍ കണ്ട ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ മധുവാണെന്ന് നിരവധി അഭിമുഖങ്ങളില്‍ മമ്മൂട്ടി പറഞ്ഞിരുന്നു.കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേയ്ക്ക് കത്തെഴുതി അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.

നടനും എംപിയുമായ സുരേഷ് ഗോപിയും മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.’മലയാളത്തിന്റെ സ്വന്തം മധു സാറിന് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.’ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!