കോവിഡ് വ്യാപനം
കാസർഗോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് ; 50ഓളം പേര്‍ നിരീക്ഷണത്തില്‍
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയിലെ ആറ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 50 ഓളം ഡ്രൈവര്‍മാര്‍ നിരീക്ഷണത്തില്‍പോയി. എന്നാല്‍, യാത്രക്കാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് അറിയിച്ചു. മൂന്നുദിവസം മുമ്പ് ജോലിക്കെത്തിയ ഡ്രൈവര്‍മാരില്‍ പനി കണ്ടതിനെ തുടര്‍ന്ന് പരിശോധനക്ക് അയച്ചിരുന്നു. ആറുപേര്‍ക്ക് പോസിറ്റിവായി. ലക്ഷണം കാണുന്നതിനു മൂന്നു ദിവസം മുമ്പുവരെ ഇവര്‍ ജോലിയിലുണ്ടായിരുന്നില്ല. പനിയെ തുടര്‍ന്ന് ജോലിക്ക് ഹാജരാവാനും അനുവദിച്ചില്ല.
പരിശോധനക്ക് അയക്കുകയായിരുന്നു. ബുധനാഴ്ച ഒമ്പതു സര്‍വിസുകളെ ബാധിച്ചു. പതിവു സര്‍വിസുകള്‍ നടത്തുന്നതിന് നടപടിയെടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് അറിയിച്ചു