Covid_19
ഖത്തറിൽ ഇന്ന് 249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ദോഹ : ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. മരണസംഖ്യ 229. കോവിഡ് സ്ഥിരീകരിച്ച 249 പേരില്‍ 48 പേര് വിദേശങ്ങളില്‍ നിന്നെത്തിയവര്‍.
70 വയസുകാരനാണ് മരിച്ചത്. 9,665 പേരില്‍ നടത്തിയ പരിശോധനയിലാണ് 249 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,883 ആയി ഉയര്‍ന്നു. 35 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
271 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,27,599 ആയി.
കോവിഡ് പരിശോധനയ്ക്ക് ഇതുവരെ വിധേയമായവരുടെ എണ്ണം 9,185,48 ആയി. 1,30,711 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.