KSDLIVENEWS

Real news for everyone

ശക്തമായ മിന്നലിൽ ജില്ലയിൽ വ്യാപക നഷ്ടം; 20 വീടുകൾക്ക് കേടുപാട്, ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

SHARE THIS ON

കാഞ്ഞങ്ങാട് : ജില്ലയിൽ ശക്തമായ മിന്നലിൽ വ്യാപക നാശം; 20 വീടുകൾക്ക് കേടുപാടുണ്ടായി. ഒരു വീട് പൂർണമായും 5 വീടുകൾ ഭാഗികമായും തകർന്നു. 19 വീടുകളിലെ ഗൃഹോപകരണങ്ങൾ പൂർണമായി നശിച്ചു. തെങ്ങുകളും ഫലവൃക്ഷങ്ങളും മിന്നലേറ്റു കരിഞ്ഞു. 2 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്. 

കഴിഞ്ഞ ദിവസം രാത്രി 7.45ന് ആണ് മിന്നൽ ഉണ്ടായത്. അജാനൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പെട്ട വീണച്ചേരിയിലാണ് കാര്യമായ നാശം ഉണ്ടായത്. പനയാലിലും നാശമുണ്ടായി. വെള്ളിക്കോത്ത് വീണച്ചേരിയിലെ വി.നാരായണിയുടെ വീടാണ് ഇടിമിന്നലിൽ പൂർണമായി തകർന്നത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് നാരായണി പറഞ്ഞു. ജനൽ തകർന്നു. ചുവരുകൾ വിണ്ടുകീറി. 

മിന്നലിൽ നാശമുണ്ടായ സ്ഥലങ്ങൾ ഇ.ചന്ദ്രശേഖരൻ എംഎൽഎ സന്ദർശിക്കുന്നു.

വീടുകളിലെ ടിവി, മോട്ടർ, വാഷിങ് മെഷീൻ, ഫ്രിജ് എന്നിവ പൂർണമായി കത്തിനശിച്ചു. വയറിങ്ങും പൂർണമായി നശിച്ചു. വീണച്ചേരിയിലെ മോഹനന്റെ വീടിനും നാശമുണ്ടായി; ഗൃഹോപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു. ബി.മറിയം, സി.മറിയം എന്നിവരുടെ വീടുകൾക്കും നാശമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!