KSDLIVENEWS

Real news for everyone

ഗാസയിലെ ആക്രമണം മാസങ്ങള്‍ നീളുമെന്ന് മുന്നറിയിപ്പ്; ഇസ്രായേലിന് പിന്തുണയുമായി ആറ് പശ്ചാത്യ രാജ്യങ്ങള്‍

SHARE THIS ON

ജറുസലേം: ഗസ്സയിലെ ആക്രമണം മാസങ്ങള്‍ നീളുമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു.

ആശുപത്രികള്‍ക്ക് മുമ്ബിലും വ്യോമാക്രമണം നടത്തി ഭീഷണി മുഴക്കുകയാണ് ഇസ്രായേല്‍. ഇസ്രായേലിന് പിന്തുണയുമായി ആറ് പാശ്ചാത്യരാജ്യങ്ങളും രംഗത്തെത്തി.

യുദ്ധം ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ ഇടങ്ങളില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷിച്ച രക്തരൂഷിത ദിനമാണ് കടന്നുപോയത്. 400 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. ഭൂരിഭാഗവും കുട്ടികള്‍ തന്നെ.

ജബലിയ്യ അഭയാര്‍ഥി ക്യാമ്ബില്‍ മാത്രം 30 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ആയിരങ്ങള്‍ കഴിയുന്ന ഗസ്സയിലെ പ്രധാന ആശുപത്രികള്‍ ഒഴിയണമെന്ന ഭീഷണി മുഴക്കുകയാണ് ഇസ്രായേല്‍. ഗസ്സയിലെ അല്‍ ശിഫ, അല്‍ ഖുദ്സ് ആശുപത്രികള്‍ക്കടുത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. രോഗികളെ ഒഴിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ തകര്‍ക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. പല ആശുപത്രികളിലും ഇന്ധനം തീര്‍ന്നെന്നും അടിയന്തര ഇടപെടല്‍ ഇല്ലെങ്കില്‍ നവജാത ശിശുക്കള്‍ അടക്കം മരണത്തിന് കീഴടങ്ങുമെന്നും യു.എൻ മുന്നറിയിപ്പ നല്‍കി.

വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ അതിക്രമം തുടരുകയാണ്. റാമല്ലയിലും നുബ്ലുസിലുമായി ഇരുപതോളം പേരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. ഇതിനിടെ ഇസ്രായേലിന്റെ ഗസ്സ ദൗത്യം മാസങ്ങള്‍ നീളുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റെ പറഞ്ഞു.

ഹോളിവുഡ് പ്രതിനിധികളുടെ ഈ ഇടപെടല്‍ സംഘര്‍ഷം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷത്തിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാൻ സഹായകമാകുമെന്നാണ് ലോകം കരുതുന്നത്.

അതേസമയം ഇസ്രായേലിന് പിന്തുണയുമായി ആറ് പാശ്ചാത്യരാജ്യങ്ങള്‍ രംഗത്തെത്തി. യു.എസ്, യു.കെ, കാനഡ, ഫ്രാൻസ്, ജര്‍മനി ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന് പിന്തുണയുമായി സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇസ്രായേലിന് ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് പ്രസ്താവന. ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അറിയിച്ചു. ലബനാൻ അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേല്‍ പൗരന്മാരെ ഒഴിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!