KSDLIVENEWS

Real news for everyone

ഇസ്രായേൽ പരമാധികാര ബില്ലുകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: ജി.സി.സി

SHARE THIS ON

റിയാദ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഭൂമിയില്‍ ഇസ്‌റാഈലിന്റെ പരമാധികാരം അടിച്ചേല്‍പ്പിക്കുന്നതിനും നിയമവിരുദ്ധമായ ഒരു കൊളോണിയല്‍ കുടിയേറ്റത്തിന്മേല്‍ നിയന്ത്രണം നിയമാനുസൃതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകള്‍ക്ക് ഇസ്‌റാഈല്‍ പ്രാഥമിക അംഗീകാരം നല്‍കിയതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ശക്തമായി അപലപിച്ചു.

പുതിയ നീക്കം നടപടികള്‍ അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുടെ നഗ്‌നമായ ലംഘനവും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. ഇത്തരം കുടിയേറ്റ രീതികള്‍ ഫലസ്തീന്‍ ജനതയുടെ ചരിത്രപരമായ അവകാശങ്ങള്‍ക്ക് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര, യുഎന്‍ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു

1967 ജൂണ്‍ 4-ന്, അറബ് സമാധാന സംരംഭത്തിനും പ്രസക്തമായ അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങള്‍ക്കും അനുസൃതമായി, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി അതിര്‍ത്തികളില്‍ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ നിയമാനുസൃത അവകാശത്തിനും ഫലസ്തീന്‍ ജനതയ്ക്കും ജിസിസിയുടെ ഉറച്ച പിന്തുണ നല്‍കുന്ന നിലപാട് ആവര്‍ത്തിക്കുകയും ,ഇത്തരം അപകടകരവും വര്‍ദ്ധിച്ചുവരുന്നതുമായ നടപടികള്‍ തടയാന്‍ അധിനിവേശ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അല്‍ബുദൈവി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!