KSDLIVENEWS

Real news for everyone

ബ്രിട്ടനില്‍ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു

SHARE THIS ON

ബ്രിട്ടനില്‍ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. പുതിയതായി 44,917 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,889,926 ആയി. കഴിഞ്ഞ ദിവസം നടന്ന 45 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇതോടെ ബ്രിട്ടനില്‍ ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 143,972 ആയി. നിലവില്‍ 8,024 പേര്‍ കൊവിഡ് ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യൂറോപ്പില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും എല്ലാവരും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.


ജര്‍മ്മനിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം
കൊവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കുന്നതില്‍ ശാസ്ത്രീയമായ തെളിവില്ല : ഐസിഎംആര്‍
തെലങ്കാന സ്കൂളില്‍ 28 കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഈ സാഹചര്യത്തില്‍ നമുക്ക് ഏവര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യം എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക എന്നതാണ്. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുത്ത് സുരക്ഷിതരാകണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം ഇനിയും രൂക്ഷമായി തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!