അവർ നന്നായി കളിക്കുമെന്ന് അറിയാമായിരുന്നു,തോൽവി കയ്പേറിയതെന്ന് മെസി

നന്നായി കളിക്കുമെന്ന് അറിയാമായിരുന്നു,തോൽവി കയ്പേറിയതെന്ന് മെസി
November 22, 2022
November 22, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : സൗദി അറേബ്യയ്‌ക്കെതിരായ തോല്‍വി കയ്‌പുനിറഞ്ഞതാണെന്ന് ലയണൽ മെസി. തോല്‍വി അപ്രതീക്ഷിതമായിരുന്നു. പിഴവുകള്‍ തിരുത്തി അര്‍ജന്റീന തിരിച്ചുവരും. അഞ്ചുമിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒത്തൊരുമയോടെ തിരിച്ചുവരാനായില്ല. അര്‍ജന്റീന കരുത്തോടെ തിരിച്ചുവരുമെന്നും മെസി പറഞ്ഞു.
“ഇത് എന്നത്തേക്കാളും കൂടുതൽ ഐക്യപ്പെടേണ്ട സമയമാണ്..ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല”-അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ അങ്ങനെ കളിക്കുമെന്ന് തങ്ങൾക്കറിയാമായിരുന്നുവെന്നും എന്നാൽ അൽപം തിരക്കേറിയ ഷെഡ്യുൾ ആയതിനാൽ തങ്ങളുടെ പ്രകടനത്തിൽ തങ്ങൾ തന്നെ തൃപ്തരായിരുന്നില്ലെന്നും സൗദിയോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു

