ഭാര്യ വിറ്റ ടിക്കറ്റിന് 12 കോടി ഒന്നാം സമ്മാനം; ഭർത്താവ് വിറ്റ ടിക്കറ്റിന് ഒരു കോടി രണ്ടാം സമ്മാനം

പൂജ ബമ്പർ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്‍സി വില്പന നടത്തിയ ജെ സി 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുളളതാണ് ഈ ഏജന്‍സി. എസ് 1447 ആണ് ഏജന്‍സി നമ്പര്‍. 10 ലക്ഷം രൂപ വരെയുള്ള തുകള്‍ ഈ ഏജന്‍സിയില്‍ വിറ്റ ടിക്കറ്റുകള്‍ക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യാമായാണ് ഇത്രയും വലിയ തുക അടിച്ചിരിക്കുന്നതെന്ന് മേരിക്കുട്ടി ജോജോ പറഞ്ഞു.

