KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയിൽ എൻ.ഡി.എ കൊടുങ്കാറ്റ്; ഝാർഖണ്ഡിൽ ഇന്ത്യാ സഖ്യം

SHARE THIS ON

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ കേവലഭൂരിപക്ഷം കടന്ന് മഹായുതി (എന്‍.ഡി.എ). ഝാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി 50 ലേറെ സീറ്റുകളിൽ ലീ‍ഡുയത്തി. ആദ്യഫല സൂചനകൾ വന്നപ്പോൾ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. മഹാരാഷ്‌ട്രയിൽ 288-ഉം ഝാർഖണ്ഡിൽ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുൻതൂക്കമുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ‌എന്നാൽ, ഇരു സംസ്ഥാനങ്ങളിലും തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുന്നു.

error: Content is protected !!