ഇന്ന് കർഷകദിനം : രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികളും കർഷകരും

രാജ്യവ്യാപകമായി കർഷകരുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധം നടക്കം കർഷകരോടും പൊതുജനങ്ങളോടും കിസാൻ മുക്തി മോർച്ച ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട് . ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർ ബിജെപി ഓഫീസുകളും ബിജെപി ജനപ്രതിനിധികളുടെ വീടുകളും ഉപരോധിക്കും . ഡിസംബർ 23 മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ ജന്മവാർഷികത്തിന്റെ സ്മരണയിലാണ് ദേശീയ കർഷക ദിനമായി ആചരിക്കുന്നത് . ബിജെപി സർക്കാർ കൊണ്ടുവന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പതിനായിരകണക്കിന് കർഷകർ തെരുവുകളിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത്തവണത്തെ കർഷക ദിനംപൊതുജനത്തോടുള്ള കർഷക സംഘടനകളുടെ ആഹ്വാനമാണ് പ്രക്ഷോഭകർക്ക് ഐക്യദാർഢ്യമർപ്പിച്ച് ഒരു ഭക്ഷണം ത്യജിക്കുക എന്നുള്ളത് . ഉത്തർപ്രദേശിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം . ഡൽഹിയുടെ അതിർത്തികളിൽ കർഷക പ്രതിഷേധം ശക്തമാക്കും . ഇന്നലെ അംബാലയിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ കർഷകർ കരിങ്കൊടി കാണിച്ചിരുന്നു . അതേസമയം , കേന്ദ്രസർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം 472 കർഷക സംഘടനകളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന കൺസോർഷ്യം ഇന്ന് ചർച്ച ചെയ്യും . കർഷക നേതാക്കളുടെ റിലേ സത്യാഗ്രഹം സിംഗു പ്രക്ഷോഭ മേഖലകളിൽ തുടരുകയാണ്