റവന്യൂ അധികൃതർ ചെങ്കൽ ലോറികൾ പിടികൂടി ; ചെങ്കൽ, ക്വാറി ഓണേഴ്സ് അസോസിയേഷൻ കലക്ട്രേറ്റിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

കാസർഗോഡ് : ചെങ്കല്ലുമായി പോവുകയായിരുന്ന നാലു ലോറികൾ റവന്യൂ അധികൃതർ പിടിച്ചെടുത്തു . ഇന്നലെ കറന്തക്കാട്ടാണ് സംഭവം . മാന്യയിൽ നിന്നു ചെങ്കല്ലു കയറ്റിവരികയായിരുന്നു ലോറികൾ . ചെങ്കല്ലു കയറ്റിക്കൊണ്ടു പോകാൻ അനുമതി ഇല്ലാത്തതിനാലാണ് ലോറികൾ പിടികൂടിയതെന്നാണ് അധികൃതരുടെ വിശദീകരണം . അധികൃത നിലപാടിൽ പ്രതിഷേധിച്ച് ചെങ്കൽ ക്വാറി ഓണേർസ് അസോസിയേഷൻ കാസർകോട് ഏരിയാ കമ്മറ്റി ഇന്നു കലക്ട്രേറ്റ് ധർണ്ണ നടത്തി . വിദ്യാനഗറിൽ നിന്നു ലോറികളുമായി ജാഥയായാണ് സമരക്കാർ ധർണ്ണയ്ക്ക് എത്തിയത് . മുൻ ജില്ലാ പ്രസി . കെ സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു .