KSDLIVENEWS

Real news for everyone

യുഎഇയിൽ 1,246 പേർക്ക് കൂടി കോവിഡ് ; 1533 പേർക്ക് മുക്തി ; മൂന്ന് മരണം .

SHARE THIS ON

അബുദാബി : യുഎഇയിൽ 1246 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 1533 പേർ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട് . മൂന്ന് മരണങ്ങളാണ് പുതിയതായി രേഖപ്പെടുത്തിയത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,523 കൊവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയിട്ടുള്ളത് . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,97,124 ആയി . ഇവരിൽ 1,72,984 പേരും രോഗമുക്തരായിട്ടുണ്ട് . 645 പേരാണ് മരണപ്പെട്ടത് . നിലവിൽ 23,495 കൊവിഡ് രോഗികൾ യുഎഇയിലുണ്ട് . ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1.97 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!