KSDLIVENEWS

Real news for everyone

ഒമിക്രോണ്‍ ഭീതി: മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

SHARE THIS ON

ഭോപ്പാൽ: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മധ്യപ്രദേശിൽ ഇതുവരെ ഒമിക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


ഇതിനിടെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്. കേരള, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!