KSDLIVENEWS

Real news for everyone

രാത്രി വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ജീപ്പ് തട്ടി മരിച്ചുl

SHARE THIS ON

കാഞ്ഞങ്ങാട്: രാത്രി വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ജീപ്പ് തട്ടി മരിച്ചു. കൊടക്കാട് വെള്ളച്ചാല്‍ ശാന്തി നിലയത്തില്‍ സുരേഷിന്റെ മകള്‍ ആദ്യ സുരേഷ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ദേശീയപാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആദ്യയെ ചെറുവത്തൂരിലെ കെ.എച്ച് ആസ്പത്രിയിലും പിന്നീട് നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 8.30നാണ് ആദ്യയെ വീട്ടില്‍ നിന്ന് കാണാതായത്. വീട്ടുകാര്‍ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് പാലക്കുന്നില്‍ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട് ആസ്പത്രിയില്‍ ഉള്ള വിവരം അറിയുന്നത്. ബന്ധുക്കള്‍ ചെറുവത്തൂര്‍ ആസ്പത്രിയിലെത്തി ആദ്യയെ തിരിച്ചറിഞ്ഞ ശേഷം കണ്ണൂര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആദ്യ പാലക്കുന്നിലേക്ക് നടന്നാണോ വാഹനത്തിലാണോ പോയതെന്ന് വ്യക്തമല്ല. പയ്യന്നൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അമ്മ: ചിത്ര. സഹോദരി: അപര്‍ണ. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!