വീട്ടിൽ നിന്നും ജോലിസ്ഥലമായ കൊടിയമ്മയിലെ പള്ളിയിലേക്ക് പോയ ഉസ്താദിനെ കാണാതായി: സ്‌കൂട്ടർ കുമ്പള റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയ നിലയിൽ

കാസർകോട്: മസ്‌ജിദിലേക്ക് പോയ ഉസ്‌താദ് ബംബ്രാണ, തുമ്പിയോട് ഹൗസിലെ മുഹമ്മദ് ഷഫീഖി (32)നെ കാണാതായതായി പരാതി. ഭാര്യ നൽകിയ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംബ്രാണ ശാദുലി മസ്‌ജിദിലെ ഉസ്‌താദാണ്. പതിവു പോലെ ഞായറാഴ്‌ച രാവിലെ മസ്ജിദിലേക്ക് പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഷഫീഖിന്റെ ഇലക്ട്രിക് സ്‌കൂട്ടർ കുമ്പള റെയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തി.

