നെല്ലിക്കട്ട ജാമിഉൽ അഹ്ദൽ ജിസിസി കമ്മിറ്റിയെ ഇനി ഇവർ നയിക്കും

ദുബൈ: മഹല്ല് സംവിധാനത്തിൽ പുതിയ മാതൃകകൾ സൃഷ്ടിച്ചു മുന്നേറുന്ന നെല്ലിക്കട്ട അഹ്ദൽ ജുമാ മസ്ജിദിന്റെ പ്രവാസി ഘടകമായ ജാമിഉൽ അഹ്ദൽ ജിസിസി 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചുരുങ്ങിയ കാലയളവിൽ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രശംസനീയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജിസിസി ഘടകത്തെ അഹ്ദൽ ജുമാ മസ്ജിദിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ അഭിനന്ദനം അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചേർന്ന ജിസിസി ജനറൽ ബോഡി യോഗം, നാസർ നഈമിയുടെ അധ്യക്ഷതയിൽ അഹ്ദൽ ജുമാ മസ്ജിദ് ഖത്തീബ് റിഷാദ് സഖാഫി വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. ലത്തീഫ് പള്ളത്തടുക്ക പ്രവർത്തന റിപ്പോർട്ടും ഷാനിഫ് എടനീർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫൈസൽ നെല്ലിക്കട്ട പദ്ധതി വിശദീകരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് : നാസർ നഈമി, വൈസ് പ്രസിഡൻ്റ്: മൊയ്തീൻ കൊല്ല്യം, ഇബ്രാഹിം കാർവാർ, ഹൈദർ അലി, ജനറൽ സെക്രട്ടറി: ലത്തീഫ് പള്ളത്തടുക്ക, ജോ: സെക്രട്ടറി : ഷാഫി മദീന, മുജീബ് എതിർത്തോട്, ബഷീർ മടിക്കേരി, ട്രഷറർ: ഷാനിഫ് ഇടനീർ, കോഡിനേറ്റർ: നവാസ് ബി എ, എക്സിക്യൂട്ടീവ് മെമ്പർമാരായി മുജീബ് മടിക്കേരി, സകരിയ ഷാർജ, ഖാലിദ് കെ പി, സുൽത്താൻ, ശരീഫ് കേമ്മാറ, റഫീഖ് പഞ്ചിക്കൽ, മുനീർ മുക്കൂർ, അഷ്‌റഫ് ഗാളിമുഖം, ഇബ്രാഹിം മുടൂർ, വഹാബ് വില്ല, ഷെരീഫ് ബിലാൽ നഗർ, ഇബ്രാഹിം കുവൈത്ത്, ഫൈസൽ നെല്ലിക്കട്ട എന്നിവരെ തിരഞ്ഞെടുത്തു.

