KSDLIVENEWS

Real news for everyone

വൈറലായ ബുർജ് ഖലീഫയിലെ രാമചിത്രം; സമൂഹമാധ്യമ നിയലംഘനം നടത്തിയാൽ 6 മാസം തടവും 20000 ദിർഹം വരെ പിഴയും ലഭിക്കും

SHARE THIS ON

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബു‍ർജ് ഖലീഫയില്‍ ശ്രീരാമന്‍. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം വ്യാജമാണെന്നുളളതാണ് യാഥാ‍ർഥ്യം. അയോധ്യയിലെ പ്രാണപ്രഥതിഷ്ഠയുമായി  ബന്ധപ്പെട്ട് ബുർജ് ഖലീഫയില്‍ രാമന്‍റെ ചിത്രം തെളിഞ്ഞുവെന്നായിരുന്നു ചിത്രം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച് പലരും കുറിച്ചത്. എന്നാല്‍ ഇത് വ്യാജ ചിത്രമാണ്. 

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളില്‍ ശക്തമായ നിയമമുളള രാജ്യമാണ് യുഎഇ. മറ്റുളളവരുടെ സ്വകാര്യതയെ മാനിക്കുക, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക, മറ്റുളളവരുടെ വിശ്വാസത്തെയും മതത്തെയും ബഹുമാനിക്കുക എന്നതടക്കമുളള കാര്യങ്ങളില്‍ വ്യക്തമായ നിർദ്ദേശം  നല്‍കുന്നു യുഎഇ. നിയമം ലംഘിച്ചാല്‍ പിഴയടക്കമുളള ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. എന്നിരുന്നാലും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഭയം വേണ്ട, ജാഗ്രത മതി.

വ്യക്തിഗതവിവരങ്ങളുടെ ലംഘനം- കിംവദന്തികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ 2021 ലെ ഫെഡറൽ ഡിക്രി നിയമത്തിന്‍റെ നമ്പർ 34 ലെ ആർട്ടിക്കിൾ 6 പ്രകാരം ആറു മാസത്തെ തടവുശിക്ഷയും 20,000 ദിർഹം മുതല്‍ 1,00,000 ദിർഹം (ഏകദേശം 22,00000 ഇന്ത്യന്‍ രൂപ) വരെ പിഴയും കിട്ടും. പങ്കുവയ്ക്കുന്ന വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായോ ഇ പേയ്മെന്‍റ് രീതികളുമായോ ബന്ധപ്പെട്ടതാണെങ്കില്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യമായി കണക്കാക്കിയായിരിക്കും ശിക്ഷയെന്ന് നിയമവിദഗ്ധർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!