KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,10,30,176 കടന്നു ;
24 മണിക്കൂറിനിടെ 13,742 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 104 മരണവും

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയതായി 13,742 കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 1,10,30,176 ആയി ഉയർന്നു. കോവിഡ് വിമുക്തരുടെ എണ്ണം 1,07,26,702 ആയി ഉയർന്നതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

104 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 51 പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരും 14 പേർ കേരളത്തിൽ നിന്നും 10 പേർ പഞ്ചാബിൽ നിന്നുമാണ്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,56,567 ആയി ഉയർന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് 1,46,907 പേർ ചികിത്സയിൽ തുടരുകയാണ്.

രാജ്യത്തെ കോവിഡ് വിമുക്തി നിരക്ക് 97.25 ഉം മരണനിരക്ക് 1.42 ശതമാനവും ആണ്. ഐസിഎംആർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 8,05,844 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് വിധേയമാക്കിയത്.

രാജ്യത്ത് 1,56,567 പേർ കോവിഡ് ബാധിച്ച് മരിച്ചപ്പോൾ ഇതിൽ 51,857 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിൽ നിന്നാണ്. 12,472 മരണങ്ങൾ തമിഴ്നാട്ടിൽ നിന്നും 12,303 കർണാടകയിൽ നിന്നും 10,903 ഡൽഹിയിൽ നിന്നും 10253 പശ്ചിമ ബംഗാളിൽ നിന്നും 8718 ഉത്തർപ്രദേശിൽ നിന്നും 7168 മരണങ്ങൾ മഹാരാഷ്ട്രയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!