കെ.എസ്.എഫ്.ഇയിൽ വ്യാജരേഖകൾ നൽകി 46 ലക്ഷം രൂപ തട്ടി

കാഞ്ഞങ്ങാട്: കെ.എസ്.എഫ്.ഇയില്‍ വ്യാജരേഖകള്‍ നല്കി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നംഗ സംഘത്തിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ബ്രാഞ്ച് മാനേജര്‍ കെ.പി വത്സലന്റെ പരാതിയിലാണ് കേസ് .ചെറുവത്തൂര്‍ കൈതക്കാട്ടെ ഹൈദരാലി, ഉദുമ കുറുക്കന്‍കുന്നിലെ പുരുഷോത്തമന് കോഴിക്കോട് ചേളാന്നൂരിലെ ഹിറോഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. 2018 ജൂലായ് 24 മുതല്‍ കഴിഞ്ഞ മാസം വരെ പുരുഷോത്തമനും സംഘവും ചേര്‍ന്ന് ചിട്ടിയിനത്തിലും വായ്പയിനത്തിലുമായി 46 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ഇതിന് ഈടായി നല്‍കിയത് പെരിയ വില്ലേജിലെ 47 സെന്റ് സ്ഥത്തിന്റേതായിരുന്നു. ഈ സ്ഥലത്തിന്റെ ഉടമ മറ്റൊരാളാണ്. വ്യാജരേഖയുണ്ടാക്കി വില്ലേജില്‍ നിന്നും കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തിയുമാണ് സംഘം കബളിപ്പിച്ചത്.

