KSDLIVENEWS

Real news for everyone

യുഎഇയില്‍ ഇന്ന് 3102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3814 പേർക്ക് മുക്തി ; 19 മരണം

SHARE THIS ON

അബുദാബി: യുഎഇയില്‍ 19 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1164 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3102 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 3814 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തു.

1,79,229 പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.98 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 3,78,637 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,70,381 പേരാണ് ഇതിനോടകം സുഖം പ്രാപിച്ചത്. നിലവില്‍ രാജ്യത്ത് 7,092 രോഗികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!