KSDLIVENEWS

Real news for everyone

എയര്‍ ഇന്ത്യ വിമാനത്തിന്‍റെ അടിയന്തര ലാന്‍ഡിങ്; ടേക്ക് ഓഫില്‍ പൈലറ്റിന് വീഴ്ചയെന്ന് വിലയിരുത്തല്‍

SHARE THIS ON



കോഴിക്കോട്–ദമാം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ പൈലറ്റിന് വീഴ്ച. ടേക് ഓഫില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേതുടര്‍ന്ന് പൈലറ്റിനെ താത്കാലികമായി ഡ്യൂട്ടിയില്‍ നിന്ന് നീക്കി. വിമാനത്തിന്‍റെ തകരാര്‍ പരിഹരിച്ചു.

കരിപ്പൂരില്‍ നിന്ന് പറന്ന് ഉയര്‍ന്നപ്പോള്‍ പിന്‍ഭാഗം നിലത്ത് ഉരസിയതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. സുരക്ഷിത ലാന്‍ഡിങ്ങിനായി രണ്ടരമണിക്കൂര്‍ പറന്ന് ഇന്ധനഭാരം കുറച്ച ശേഷമാണ് ലാ‍ന്‍ഡ് ചെയ്തത്. കോഴിക്കോട് ഭാഗത്ത് മൂന്നുതവണയും തിരുവനന്തപുരത്ത് ലാന്‍ഡിങ്ങിനു മുന്‍പായി എട്ടുതവണയും വിമാനം ഇതിനായി ചുറ്റിപ്പറന്നു. വിമാനത്തിലുണ്ടായിരുന്ന  168 യാത്രക്കാരും സുരക്ഷിതരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!