KSDLIVENEWS

Real news for everyone

ഔറംഗാബാദ് ഇനി ‘സംബാജി നഗര്‍’, ഉസ്മാനാബാദ് ‘ധാരാശിവ്’-പേരുമാറ്റങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അംഗീകാരം

SHARE THIS ON

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളായ ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റാനുള്ള സംസ്ഥാന ഭരണകൂടത്തിന്‍റെ തീരുമാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഔറംഗാബാദ് ഇനി സംബാജി നഗര്‍ എന്നും ഉസ്മാനാബാദ് ധാരാശിവ് എന്നും അറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പേരുമാറ്റത്തിന് അംഗീകാരം നല്‍കിയത്. മഹാരാഷ്ട്രാ സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടായി ശിവസേന ഉയര്‍ത്തിവരുന്ന ആവശ്യമാണ് ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റം. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ പുത്രന്‍ സംബാജി മഹാരാജിന്റെ പേരാണ് ഔറംഗാബാദിന് നല്‍കിയിരിക്കുന്നത്. ഉസ്മാനാബാദിന് പഴയ നാമം നല്‍കുകയാണെന്നാണ് വിശദീകരണം. ശിവസേന ആചാര്യനായിരുന്ന ബാല്‍താക്കറെയാണ് ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റണമെന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിയത്. 2022ല്‍ സര്‍ക്കാര്‍ തകരുന്നതിനു തൊട്ടുമുന്‍പ് ഉദ്ദവ് താക്കറെ ഭരണകൂടം നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം കൈകൊണ്ടിരുന്നു. മഹാവികാസ് അഘാഡി സഖ്യകക്ഷികളായിരുന്ന കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. Summary: The Union government has approved the renaming of Maharashtra’s Aurangabad as Chhatrapati Sambhajinagar and Osmanabad city as Dharashiv

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!