KSDLIVENEWS

Real news for everyone

നവകേരള സര്‍വേ; സര്‍ക്കാരിന് ആശ്വാസം, ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ

SHARE THIS ON

ഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളുടെ മൂല്യനിർണയം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഇടപെടൽ സുപ്രിംകോടതി പരിശോധിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു.

പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് സിപിഎം പാര്‍ട്ടി കാമ്പയിന്‍ നടത്തുന്നുവെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസും കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് സര്‍വേ റദ്ദാക്കിയത്.

സര്‍ക്കാരിന്‍റെ പത്തുവര്‍ഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് നവ കേരള സര്‍വേ നടത്താന്‍ തീരുമാനിച്ചത്. പാര്‍ട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തില്‍ പൂര്‍ത്തീകരിക്കാം എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. 20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാല്‍ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സര്‍വേ റദ്ദ് ചെയ്തത്.

സർവേയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും വിമർശനമുന്നയിച്ചിരുന്നു.

error: Content is protected !!