KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,17,34,058 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,12,05,160 ആയി;
24 മണിക്കൂറിനിടെ 47,262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 275 മരണവും

SHARE THIS ON

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു.


ന്യൂഡൽഹി: രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,907 പേർ രോഗമുക്തരായപ്പോൾ 275 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. മരണ സംഖ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 40,715 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 199 പേരാണ് മരണമടഞ്ഞത്.

ഇന്ന് 47,000-ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി. 1,12,05,160 പേർ ഇതുവരെ രോഗമുക്തി നേടി. 1,60,441 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,68,457 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,08,41,286 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ മാത്രം 28,699 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 25.33 ലക്ഷമായി. 13,165 പേർ ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 22.47 ലക്ഷമായി ഉയർന്നു. 132 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 53,589 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,30,641 ആയി ഉയർന്നിട്ടുണ്ട്.

ഇതിനിടെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാൽ മഹാരാഷ്ട്രയിൽ പലയിടത്തും ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത ദിവസങ്ങളിൽകൂടി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചാൽ മുംബൈ അടക്കം പലയിടത്തും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്നസൂചന.

നിയന്ത്രണത്തിന്റെ ഭാഗമായി മുംബൈയിൽ സ്വകാര്യ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കിയിട്ടുണ്ട്. നാഗ്പുർ നഗരത്തിൽ മാർച്ച് 31 വരെ നേരത്തെതന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. പർഭനിയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!