KSDLIVENEWS

Real news for everyone

മില്‍മ പാലില്‍ മണ്ണെണ്ണ മണക്കുന്നതായി പരാതി: ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷിക്കണമെന്നാവശ്യം ശക്തം

SHARE THIS ON

മൊഗ്രാൽ: മിനിഞ്ഞാന്നും, ഇന്നലെയുമായി കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്‌ത മിൽമ പാലിൽ മണ്ണെണ്ണ മണക്കുന്നതായി വ്യാപക പരാതി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പരാതി ഉയർന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാർത്ത ശരിവെക്കുന്നതായുള്ള അഭിപ്രായങ്ങൾ കൂടി വന്നതോടെ ഉപഭോക്താക്കളിൽ വലിയ ആശങ്കയുണ്ടാക്കി.

നോമ്പ് കാലമായതിനാൽ വിശ്വാസികൾ ജ്യൂസിനും മറ്റും ആശ്രയിക്കുന്നത് മിൽമ പാലാണ്. പാലിന് ഏറ്റവും കൂടുതൽ ചെലവുള്ളത് ഈ സമയത്താണ്. അതുകൊണ്ടുതന്നെ പാലിന് ഇരട്ടി വിൽപനയാണ് ജില്ലയിൽ നടക്കുന്നത്. മണ്ണെണ്ണയുടെ മണം എന്ന രീതിയിൽ വാർത്ത പരന്നതോടെ നോമ്പുകാർക്കിടയിൽ വലിയ ആശങ്ക ഉണ്ടായിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ഭയവും നോമ്പുകാർക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ കാരണങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ശക്തമായി.

വിഷയത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ അടിയന്തിര ഇടപെടൽ വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!