KSDLIVENEWS

Real news for everyone

ബഹ്‌റൈനില്‍ ഇറാന്‍ മിസൈല്‍ ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടതായും അഞ്ച് പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ച് യുഎഇ

SHARE THIS ON

അബൂദബി: ബഹ്റൈനില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുഎഇ സായുധ സേനയിലെ മൊറോക്കോക്കാരനായ സിവില്‍ കരാര്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തില്‍ യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി.

അതേ സമയം ബെയ്റൂട്ടിന്റെ വടക്കന്‍ മേഖലകളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രദേശവാസികളും പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ തടയാനുള്ള ശ്രമത്തിനിടെയാകാം ഈ സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തീരദേശ നഗരമായ സഹേല്‍ അല്‍മയിലെ ഒരു കെട്ടിടത്തിന്റെ ജനാലകള്‍ തകര്‍ന്നതായും, ഭിത്തിയില്‍ തുളച്ചുകയറിയ ചില്ലുകളും അവശിഷ്ടങ്ങളും സമീപത്തെ ചെറിയ മതില്‍ വിണ്ടുകീറിയതായും പ്രാദേശിക ചാനലായ എല്‍ബിസിഐ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഇറാന്റെ ക്ലസ്റ്റര്‍ മിസൈലിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ഇന്റര്‍സെപ്റ്റര്‍ മിസൈലുകളാണ്’ സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ലബനീസ് സൈനിക ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!