KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കർശന നിയന്ത്രണം; പരിശോധന കടുപ്പിച്ച് പോലീസ്, അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

SHARE THIS ON

തിരുവനന്തപുരം: കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ശനിയും ഞായറും സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആരംഭിച്ചു. പോലീസ് നിരത്തിൽ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. പൊതുഗതാഗതത്തിനും അവശ്യ സേവനങ്ങൾക്കുമാണ് ഇളവ് അനുവദിച്ചിട്ടുളളത്. ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ നടപ്പാക്കാൻ പരിശോധനയും കർശന നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവരിൽ നിന്ന് പോലീസ് അഞ്ഞൂറുരൂപ പിഴ ഈടാക്കുന്നുണ്ട്. ചിലരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കുമായി പുറത്തിറങ്ങിയ പലരും സത്യപ്രസ്താവനയോ മറ്റുരേഖകളോ ഇല്ലാതെ പുറത്തിറങ്ങുന്നതും ആദ്യ മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് ആവശ്യമായ നിർദേശം പോലീസ് നൽകിയിട്ടുണ്ട്.

വാക്സിനേഷൻ കേന്ദ്രങ്ങൾ, പാഴ്സൽ സർവീസുളള ഹോട്ടലുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. എന്നാൽ യാത്രക്കാർ ഇല്ലാത്തതിനാൽ ഉച്ചയോടെ സർവീസ് നിർത്താനാണ് ആലോചിക്കുന്നതെന്ന് കോഴിക്കോട്ടെ സ്വകാര്യബസ് ഉടമകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!