ലി ആസ്റ്റർ കെ ബി ചാമ്പ്യന്മാർ

ഇന്നലെ സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് നടന്ന റമദാൻ കപ്പ് ടൂർണമെന്റിൽ ലി ആസ്റ്റർ കെ ബി ചാമ്പ്യന്മാർ ആയി..
യു എ ഇ യിലെ മികച്ച ടീമുകൾ മാറ്റുരച്ച അത്യന്തം വാശിയെറിയ ടൂർണമെന്റിൽ സമയ പരിമിതികൾ കാരണം രണ്ടോവർ മാത്രം ചുരുക്കിയ ഫൈനൽ മത്സരത്തിൽ റൈസിംഗ് സ്റ്റാർ പാകിസ്ഥാൻ ഉയർത്തിയ 17 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ലി ആസ്റ്റർ കെ ബി ജേതാക്കളായി….
വിന്നേഴ്സ് ട്രോഫി ലി ആസ്റ്റർ മാനേജിങ് ഡയറക്ടർ നാസർ മുട്ടവും കെ ബി മാനേജർ ഹാരിസും ചേർന്ന് ഏറ്റുവാങ്ങി…..

