KSDLIVENEWS

Real news for everyone

കോവിഡ് വാക്സിന്‍ കുത്തിവെപ്പില്‍നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടി യു.പിയിലെ ഗ്രാമവാസികള്‍

SHARE THIS ON

ലഖ്​നോ: കോവിഡ്​ വാക്​സിനേഷനിൽ നിന്ന്​ ​രക്ഷപ്പെടാൻ നദിയിൽ ചാടി ഉത്തർപ്രദേശിലെ ബാരബങ്കി ഗ്രാമവാസികൾ. ജനങ്ങൾക്ക്​ വാക്​സിൻ കുത്തിവെപ്പ്​ നൽകാൻ അധികൃതർ ഗ്രാമത്തിലെത്തിയപ്പോഴാണ്​ സംഭവം.
ശനിയാഴ്​ചയാണ്​ ഗ്രാമത്തിൽ വാക്​സിനേഷൻ സംഘടിച്ചത്​. അതിൽ 14 പേർ മാത്രമാണ്​ വാക്​സിൻ സ്വീകരിച്ചതെന്നും രാംനഗർ സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​ രാജീവ്​ കുമാർ ശുക്ല പറഞ്ഞു.

വാക്​സിനെക്കുറിച്ച്​ പല തെറ്റിദ്ധാരണകളും അവർക്കിടയിൽ പരന്നിരുന്നു. അതിനാൽതന്നെ വാക്​സിൻ സ്വീകരിക്കേണ്ടതി​െൻറ പ്രധാന്യത്തെക്കുറിച്ച്​ ഗ്രാമവാസികളെ ബോധവൽക്കരിക്കുകയും ചെയ്​തു. എന്നാൽ കുറച്ച​ുപേർ വാക്​സിൻ സ്വീകരിക്കാൻ തയാറായപ്പോൾ മറ്റുള്ളവർ സരയു നദിയിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെതിരായ വാക്​സിൻ അല്ല കുത്തിവെക്കുന്നതെന്നും വിഷമാണ്​ കുത്തിവെക്കുന്നതുമെന്നാണ്​ അവരുടെ ധാരണ. അതിനാലാണ്​ അവർ വാക്​സിൻ സ്വീകരിക്കാൻ തയാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്നതി​നിടെയാണ്​ ഇത്തരത്തിലുള്ള സംഭവം. 18 വയസിന്​ മുകളിലുള്ളവർക്ക്​ രാജ്യത്ത്​ വാക്​സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്​. എല്ലാവരും വാക്​സിൻ സ്വീകരിക്കുകയെന്നത്​ മാത്രമാണ്​ പ്രതിരോധത്തിനുള്ള പ്രധാന മാർഗവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!