KSDLIVENEWS

Real news for everyone

യു.എ.ഇ ഖോര്‍ഫുക്കാനില്‍ ബോട്ടപകടം; രണ്ട് ബോട്ടുകള്‍ മുങ്ങി

SHARE THIS ON

അബൂദബി; യു.എ.ഇ ഖോര്‍ഫുക്കാനില്‍ ബോട്ടപകടം. രണ്ട് ബോട്ടുകള്‍ മുങ്ങി. 7 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. പരിക്കേറ്റ അമ്മയെയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് ഖോര്‍ഫുക്കാനിലെ ഷാര്‍ക്ക് ഐലൻഡിലായിരുന്നു അപകടം. വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടുകളാണ് മുങ്ങിയത്. തെരച്ചിലിനായി പ്രത്യേക സംഘത്തെ തന്നെ കോസ്റ്റ്ഗാര്‍ഡ് നിയോഗിച്ചിട്ടുണ്ട്. എത്രപേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഖോര്‍ഫുക്കാൻ തീരത്ത് നിന്ന് ദ്വീപുകളിലേക്കും തിരിച്ചുമാണ് സാധാരണ ബോട്ടുകളുടെ സര്‍വീസ്. ഇതേ രീതിയിലാണോ ബോട്ട് സര്‍വീസ് നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. യുഎഇയിലെ അറിയപ്പെടുന്ന വിനോദസഞ്ചാരമേഖലയാണ് ഖോര്‍ഫുക്കാൻ. പൊതുവേ ബോട്ടിംഗിന് സുരക്ഷിതമായ സ്ഥലമായാണ് പ്രദേശം കണക്കാക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!