KSDLIVENEWS

Real news for everyone

ദേശീയപാതാ നിർമാണക്കമ്പനികളോട് ജില്ലാ കലക്ടർ: മഴ ശക്തമാകുന്നതിനു മുൻപേ അടിയന്തര നടപടി വേണം

SHARE THIS ON

കാസർകോട്: ജില്ലയിലെ ദേശീയപാതയിൽ മഴക്കാലത്ത് അപകടസാധ്യതയുള്ള മേഖലകൾ സംബന്ധിച്ച് കലക്ടറുടെ റിപ്പോർട്ട്.വെള്ളക്കെട്ട്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ഇവയിൽ മഴ ശക്തമാകുന്നതിനു മുൻപേ അടിയന്തര നടപടി വേണമെന്ന് കരാർ കമ്പനികളോട് കലക്ടർ നിർദേശിച്ചു. ചിലയിടങ്ങളിൽ ഡ്രെയ്നേജ് അടക്കം പണിത് പ്രശ്നം പരിഹരിക്കാമെന്ന് കമ്പനികൾ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ചില പ്രശ്നങ്ങൾ സംബന്ധിച്ച പരാതിയിൽ പരിഹാരമായിട്ടില്ല.

റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച വിഷയങ്ങൾ:
കാലിക്കടവ് മുതൽ നീലേശ്വരം വരെ
∙കാലിക്കടവ് ടൗണിൽ വെള്ളക്കെട്ട് ഭീഷണി.
∙ പടുവളത്തു ദേശീയപാതയുടെ കുറുകെ നിർമിച്ച ഡ്രെയ്നേജിൽനിന്നു വെള്ളമെത്തുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്.
∙ ചെറുവത്തൂർ-പടന്ന റോഡിൽ ദേശീയപാത പോകുന്ന സ്ഥലത്ത് അടിപ്പാതയിൽ വെള്ളക്കെട്ടിന് സാധ്യത.
∙ ചെറുവത്തൂർ കുളം ബസ് സ്റ്റോപ്പിൽ സർവീസ് റോഡിൽ വെള്ളക്കെട്ട്.
∙ ചെറുവത്തൂർ വീരമലക്കുന്നിൽ നിന്ന് വരുന്ന മഴവെള്ളം പോകുന്നതിനായി നിലവിൽ ഒരു നിർമിതിയും ഇല്ല.

ചട്ടഞ്ചാൽ മുതൽ മൊഗ്രാൽ വരെ
∙ മൈലാട്ടി രാജീവ് കോളനി റോഡിലെ വെള്ളം ഒഴുകി പോകാൻ സൗകര്യമില്ല.
∙ മൈലാട്ടി പെട്രോൾ പമ്പിനടുത്തുള്ള പഴയ ഓവുചാൽ മൂടിയതിനാൽ വെള്ളം ഒഴുകി പോകാൻ സൗകര്യമില്ല.
∙ പൊയിനാച്ചി ടൗണിലെ ഉയരപ്പാതയിൽ വെള്ളം കെട്ടിനിൽക്കുന്നു.
∙ ചട്ടഞ്ചാൽ 55-ആം മൈലിൽ കൾവർട്ട് വ്യക്തിയുടെ സ്ഥലത്തേക്ക് തുറന്ന നിലയിലാണ്.
∙ പുതിയവളപ്പ് അമ്പട്ടയിൽ വെള്ളം വീടുകളിലേക്ക് കയറുന്നു.
∙ സ്റ്റാര‍ നഗറിൽ വയഡക്ട് ഭാഗത്ത് വെള്ളം പരന്നൊഴുകി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു.
∙ ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലം നിർമാണവുമായി ബന്ധപ്പെട്ടു നിർമിച്ച റിങ് ബണ്ട് വലതുകരയോട് ചേർന്ന് ഒരു സ്പാൻ    പൂർണമായും നീക്കാനുണ്ട്. കൂടാതെ പുഴയിലെ ബാക്കി ഭാഗത്തു നിന്നും റിങ് ബണ്ട് പൂർണമായി നീക്കം ചെയ്തിട്ടില്ല.
∙ കുണ്ടടുക്കത്ത് വെള്ളം ഒഴുകി വീടുകളിലും പാടശേഖരങ്ങളിലേക്കും ചെല്ലുന്നു.
∙ ചെർക്കള ടൗണിൽ ഡ്രെയ്നേജ് നിർമിച്ചിട്ടില്ലാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാണ്.
∙ സന്തോഷ് നഗറിൽ കൾവർട്ടിൽ നിന്നുള്ള വെള്ളം ഒഴുകി പഞ്ചായത്ത് റോഡിന് നാശനഷ്ടം,
∙ അട്കത്തബയിൽ ഡ്രെയ്നേജിൽ നിന്നുള്ള വെള്ളം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കൊഴുകുന്നു.
∙ കുമ്പള ടൗണിൽ വെള്ളക്കെട്ട്.
∙ മൊഗ്രാൽ ഷാഫി മസ്ജിദിന് എതിർഭാഗത്ത് ഡ്രെയ്നേജിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകുന്നു.
∙ മൊഗ്രാൽ പുത്തൂരിൽ വെള്ളക്കെട്ട്.
  മൊഗ്രാൽ പുത്തൂരിൽ 3 ഇടത്തു കൂടി ഇതേ പ്രശ്നമുണ്ട്.

നീലേശ്വരം മുതൽ ചട്ടഞ്ചാൽ വരെ
∙നീലേശ്വരം പള്ളിക്കരയിൽ വെള്ളക്കെട്ട് സാധ്യത.
∙ കരുവാച്ചേരിയിൽ ദേശീയപാതയുടെ കുറുകെ നിർമിച്ച കൾവർട്ടിന്റെ ഒരു ഭാഗത്ത് ചെളി അടിഞ്ഞുകൂടിയിട്ടുണ്ട്.
∙ രാജാറോഡ് ജംക്‌ഷൻ മുതൽ നീലേശ്വരം പുഴ വരെ വെള്ളക്കെട്ടിന് സാധ്യത.
∙ പടന്നക്കാട് റെയിൽവേ മേൽപാലം പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡിനോട് ചേർന്ന് വെള്ളക്കെട്ട്.
∙ പടന്നക്കാട് സ്റ്റെല്ല മേരീസ് സ്കൂളിനു സമീപം നടപ്പാതയ്ക്കു സമീപമുള്ള കൾവർട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ്     തുറക്കുന്നത്.
∙ ആറങ്ങാടി അടിപ്പാതയ്ക്കു സമീപം അരയി-ആറങ്ങാടി റോഡിൽ മണ്ണിടിച്ചിൽ സാധ്യത.
∙ ജില്ലാ ആശുപത്രിക്ക് സമീപം മണ്ണ് മഴ പെയ്യുമ്പോൾ ഒഴുകി കനാലിൽ വീഴുന്നു.
∙ മാവുങ്കാൽ ജംക്‌ഷനിൽ സർവീസ് റോഡിലുള്ള കൾവർട്ടിൽ നിന്നു വെള്ളം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക്             ഒഴുകുന്നു.
∙ അജാനൂർ മൂലക്കണ്ടം അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നു. 
∙ പുളിക്കാലിൽ പുല്ലൂർ തോട്ടിൽ മണ്ണ് തോടിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.
∙ കുണിയ അടിപ്പാതയ്ക്കു സമീപം  പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നു.
∙ പെരിയ അടിപ്പാതയിൽ വെള്ളക്കെട്ട്.
∙ കേളോത്ത് ഭാഗത്ത്  വെള്ളം പ്രദേശത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകുന്നു.
∙ പുല്ലൂർ-ഏമ്പർകുണ്ട് പ്രദേശത്ത് ദേശീയപാതയുടെ സർവീസ് റോഡ് നിർമാണത്തിനായി 100 മീറ്റർ തോട് മൂടുന്നു. ഇത്     പരിഹരിക്കണം.
∙ പുല്ലൂർ-മീങ്ങോത്ത് റോഡിൽ വെള്ളക്കെട്ട്.
∙ ഉദുമ ടെക്സ്റ്റൈൽ മില്ലിന് സമീപം കൾവർട്ടിൽ നിന്നുള്ള വെള്ളവും സർവീസ് റോഡിലെ ഡ്രെയ്നേജിൽ നിന്നുള്ള വെള്ളവും സ്വകാര്യവ്യക്തികളുടെ പറമ്പിലേക്ക് ഒഴുകുന്നു.
∙ പള്ളിക്കര പെരിയാട്ടടുക്കത്ത് സർവീസ് റോഡിൽ നിന്നുള്ള വെള്ളം വീടുകളിലേക്ക് കയറുന്നു.

കുമ്പള മുതൽ തലപ്പാടിവരെ
∙ കുമ്പള തമാർ ഹോട്ടലിന്റെ മുൻവശത്ത് ഡ്രെയ്നേജിൽ വെള്ളം കെട്ടിക്കിടക്കുന്നു.
∙ ആരിക്കാടിയിൽ ഇവിടെയുള്ള ഡ്രെയ്നേജിലും സമാനമായ പ്രശ്നമുണ്ട്.
∙ ആരിക്കാടി അടിപ്പാതയ്ക്കടുത്ത് കൾവർട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നു.
∙ ആരിക്കാടിയിൽ വെള്ളം വീട്ടുപറമ്പിലേക്ക്‌ വീഴുന്നു.
∙ ഈ  ഭാഗത്ത് ഭിന്നശേഷിക്കാരന്റെ വീടുൾപ്പെടെ ആറോളം വീടുകളിലേക്കുള്ള വഴി ഇല്ലാതായി.
∙ ബന്തിയോട് വയൽക്കര റോഡിൽ വെള്ളം കെട്ടികിടക്കുന്നു
∙ ഉപ്പള ടൗണിൽ റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഡ്രെയ്നേജിൽ വെള്ളക്കെട്ട്.
∙ ഉപ്പള ടൗണിൽ ബസ് സ്റ്റാൻഡിനടുത്ത് ഡ്രെയ്നേജ്‌ ബ്ലോക്ക്‌.
∙ ഉപ്പള ഗേറ്റിൽ നിലവിലുള്ള ഓവുചാൽ ചെറുതായതിനാൽ മുഴുവൻ വെള്ളവും കടത്തിവിടാൻ സാധിക്കുന്നില്ല.
∙ ഹൊസങ്കടി ടൗണിലുള്ള ഷോപ്പിങ് കോംപ്ലക്സിനടുത്തുള്ള ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട്.
∙ പൊസോട്ടിൽ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട്.
∙ പൊസോട്ടിൽ ഐഒസി പമ്പിനടുത്തു ഡ്രെയ്നേജ് ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം കിണറുകളിലേക്ക് എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!