KSDLIVENEWS

Real news for everyone

ചുട്ടുപൊള്ളി മണലാരണ്യം, യുഎഇയിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു, ചൂട് ഈ ആഴ്ചയും തുടരും

SHARE THIS ON

അബുദാബി: യുഎഇയിലെ താപനില ഇന്ന് 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഈ വര്‍ഷം ഇതാദ്യമായാണ് യുഎഇയിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുന്നത് വ്യാഴാഴ്ച രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്‌ യുഎഇയിലെ അല്‍ ദഫ്രയിലുള്ള ഔവ്ടൈഡില്‍ 50.5 ഡിഗ്രി സെല്‍ഷ്യസാണ് ചൂടി രേഖപ്പെടുത്തിയത്.

എന്നാല്‍ യുഎഇയിലെ തന്നെ റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹിലില്‍ 21.3 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 5.15നാണ് ഈ താപനില രേഖപ്പെടുത്തിയത്. അടുത്ത അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് ഈ ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!