KSDLIVENEWS

Real news for everyone

മലപ്പുറത്ത് 20,000ത്തോളം പ്ളസ് വണ്‍ സീറ്റുകള്‍ ബാക്കിയുണ്ട്, പ്രതിസന്ധിയില്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ

SHARE THIS ON

മലപ്പുറം: മലപ്പുറത്ത്  പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലപ്പുറത്ത് 20,000ത്തോളം സീറ്റുകള്‍  ബാക്കിയുണ്ട്. ഒരു കുട്ടി തന്നെ രണ്ടും മൂന്നും സ്കൂളുകളില്‍  അപേക്ഷിച്ചിട്ടുണ്ട്. അതാണ് അപേക്ഷകള്‍ പെരുപ്പിച്ചുകാണിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും പ്രവേശനം സര്‍ക്കാര്‍ ഉറപ്പ് നല്‍കും. അവസാന അലോട്ട്മെന്‍റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ല. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളായി ഉയര്‍ത്തും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു

error: Content is protected !!