KSDLIVENEWS

Real news for everyone

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം | VIDEO

SHARE THIS ON

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.


ഇടുക്കി രാജകുമാരി മുരിക്കുംതൊട്ടി പാണ്ടിപ്പാറ സ്വദേശി ജോസഫാ(64)ണ് മരിച്ചത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, മകൾ അഞ്ചുമോൾ ജോബി, മരുമകൻ ജോബി ജോൺ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലായിരുന്നു അപകടം. മരം കടപുഴകി കാറിനും കെ.എസ്.ആര്‍.ടി.സി. ബസിനും മുകളിലേക്ക് വീഴുകയായിരുന്നു. മരത്തിന്റെ അടിഭാഗമാണ് കാറിന് മുകളിലേക്ക് വീണത്. ഇതോടെ കാര്‍ പൂര്‍ണമായി തകര്‍ന്നു.


ബസിന്റെ പിന്‍ഭാഗത്തേക്ക് മരച്ചില്ലകളും വീണു. ഇതോടെ ബസിന്റെ പിന്‍ഭാഗം തകര്‍ന്നു. പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

അപകടസമയത്ത് നിരവധി വാഹനങ്ങളാണ് വഴിയിലുണ്ടായിരുന്നത്. ഇവയില്‍നിന്ന് ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. അപകടത്തേത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം നാലരയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു.

error: Content is protected !!