ഇന്നലെ കോവിഡ് പോസിറ്റീവായ ഡോക്ടറുടെ മാതാവിനും രോഗം സ്ഥിരീകരിച്ചു
നീലേശ്വരത്തെ ഡോക്ടര്‍, നഴ്‌സ്,അസി ഫാര്‍മസിസ്റ്റ്, വാച്ച്മാന്‍ തുടങ്ങിയ അഞ്ചുപേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ മാതാവിനും രോഗം സ്ഥിരീകരിച്ചു,
നീലേശ്വരത്തെ ഡോക്ടര്‍, നഴ്‌സ്,അസി. ഫാര്‍മസിസ്റ്റ്, വാച്ച്മാന്‍ തുടങ്ങിയ അഞ്ചുപേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു
നീലേശ്വരം എന്‍കെബിഎം സഹകരണാശുപത്രിയിലെ ജീവനക്കാരായ അഞ്ചുപേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിസിച്ചിരുന്നത് . ആലിന്‍കീഴ് സ്വദേശിയായ ഡോക്ടര്‍, കാലിച്ചാനടുക്കം സ്വദേശിയായ നഴ്‌സ്, ചതുരക്കിണര്‍ സ്വദേശിയായ അസി. ഫാര്‍മസിസ്റ്റ്, മയ്യിച്ച സ്വദേശിയായ വാച്ച്മാന്‍ എന്നിവര്‍ക്ക്
നീലേശ്വരം : നീലേശ്വരം എന്‍കെബിഎം ആശുപത്രിയിലെ വനിതാ ഡോക്ടറുടെ മാതാവിനാണ് രോഗം, ഇന്നു നടത്തിയ പരിശോധനയിലാണ് ഇതു സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ 2 ദിവസങ്ങളിലായി രോഗബാധ സ്ഥിരീകരിച്ച 5 പേരുടെ ബന്ധുക്കളില്‍ ഇവര്‍ക്കു മാത്രമാണ് രോഗമുണ്ടായത്. മറ്റുള്ളവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആണ്. കാര്യംകോട്ട് ഒരാള്‍ക്കും വലിയപൊയിലില്‍ 3 പേര്‍ക്കും കിനാനൂര്‍ കരിന്തളത്ത് ഒരാള്‍ക്കും ഇന്നു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ഇവിടുത്തെ ലാബ് ടെക്നീഷ്യനായ യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രി അടച്ചിട്ടിരുന്നു. നീലേശ്വരം പാലായി സ്വദേശിയായ യുവതി ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനൊപ്പം കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലാണ് താമസം. ഇവരുടെ രോഗ ഉറവിടം അജ്ഞാതമാണ്.ഇവരില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗപ്പകര്‍ച്ച ഉണ്ടായതെന്നാണ് നിഗമനം.