കാസർകോടിൻ്റെ വികസന സ്വപ്നങ്ങൾ എത്രയും വേഗം പൂർത്തികരിക്കണം എന്ന ആവശ്യവുമായി കാസറഗോഡ് വികസന യുവജന കൂട്ടായ്മ മന്ത്രിക്ക് നിവേദനം നൽകി

കാസറഗോഡ്: തറക്കല്ലിട്ടു പത്തു വർഷമായിട്ടും, പൂർത്തീകരിക്ക പെടാത്ത മെഡിക്കൽ കോളജ് എത്രയും വേഗം പൂർണ സജ്ജമാക്കണമെന്നും , brdc തുടങ്ങിവച്ച പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തികരിക്കണമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ നേരിട്ട് കണ്ട് കാസറഗോഡ് വികസന കൂട്ടായ്മയുടെ ജില്ലാ ജനറൽ സെക്രെട്ടറി അജ്മൽ അഷ്കർ , ട്രഷറർ ഉനൈസ് നുസ്രത് എന്നിവർ മന്ത്രിക്ക് നിവേദനം നൽകി . പ്രവർത്തനങ്ങൾ ഉപകാരപ്രദം ആകും വിധം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പും നൽകി.


