KSDLIVENEWS

Real news for everyone

എസ് എസ്എഫ്
ജില്ലാ സാഹിത്യോത്സവ്; പൈവളികെയില്‍ നഗരിയുണര്‍ന്നു

SHARE THIS ON

പൈവളികെ: ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കുന്ന എസ് എസ് എഫ് കാസര്‍കോട് ജില്ല മുപ്പത്തിഒന്നാമത് സാഹിത്യോത്സവ് വേദിയുടെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നടന്നു. സയ്യിദ് മുസമ്മില്‍ തങ്ങള്‍ പൈവളികെ,
സയ്യിദ് നുഅ്മാന്‍ തങ്ങള്‍ പൈവളികെ എന്നിവര്‍ ചേര്‍ന്ന് പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു.എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ റഷീദ് സഅദി പൂങ്ങോട്, മുഹമ്മദ് നംഷാദ്,റഈസ് മുഈനി തൃക്കരിപ്പൂര്‍,ബാദുഷ സഖാഫി സ്വാഗത സംഘം ഭാരവാഹികളായ കെ എം മുഹമ്മദ് ഹാജി,സിദ്ദീഖ് സഖാഫി ബായാര്‍,ഹമീദ് സഖാഫി കയ്യാര്‍,മുസ്തഫ മുസ്ലിയാര്‍ കായര്‍ക്കട്ടെ,സിദ്ദീഖ് ലത്തീഫി ചിപ്പാര്‍,യൂസഫ് സഖാഫി കന്യാല
സയ്യിദ് യാസീന്‍ ഉബൈദുള്ള സഅദി,ഷാഫി സഅദി ഷിരിയ,റഷീദ് അമാനി,ഷരീഫ് മുസ്ലിയാര്‍,മൂസ സഖാഫി പൈവളികെ,ഫാറൂഖ് കുബണൂര്‍,സ്വാദിഖ് ആവളം,സൈനുദ്ദീന്‍ സുബ്ബയ്ക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.പൈവിളികെ ടൗണോട് ചേര്‍ന്ന് ആയിരത്തോളം കലപ്രതിഭകളെയും കലാസ്വാദകരെയും ഉള്‍കൊള്ളാവുന്ന നഗരിയാണ് ഒരുങ്ങുന്നത്.
ജില്ലാ സാഹിത്യോത്സവിനെ വരവേല്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് പൈവളികയില്‍ സജ്ജമാക്കുന്നത്. സാഹിത്യോത്സവിനോടനുബന്ധിച്ചുള്ള സാംസ്ക്കാരിക സംഗമങ്ങള്‍,സെമിനാറുകള്‍,കവിയരങ്ങുകള്‍ തുടങ്ങിയവ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.
മലയാളത്തിലെ പ്രമുഖ എഴുത്തുക്കാര്‍,സാമൂഹ്യപ്രവര്‍ത്തകര്‍,മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സാഹിത്യോത്സവിന്റെ ഭാഗമാകും.

error: Content is protected !!