തലപ്പാടി അതിർത്തി തുറക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് റോഡ് ഉപരോധം
മഞ്ചേശ്വരം : കർണാടകയിലേക്ക് പോകാനുള്ള തലപ്പാടി അതിർത്തി തുറക്കാത്ത കാസറഗോഡ് ജില്ലാ ഭരണാധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചു യുഡിഎഫ് ജനപ്രതിനിധികൾ ദേശീയപാത ഉപരോധിച്ചു. കേരള- കർണാടക അതിർത്തിയിൽ കർണാടക പാത തുറന്നിരുന്നു. എന്നാൽ കേരളം അതിർത്തി തുറന്നില്ലെന്ന് ആരോപിച്ചാണ് ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ ഹർഷാദ് വോർക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ മുസ്തഫ ഉദ്യാവർ, പ്രവർത്തകരായ ഇല്യാസ് തൂമിനാട്, റൗഫ് മഞ്ചേശ്വരം, മൂസ എന്നിവരാണ് ദേശീയപാത ഉപരോധിച്ചത്. നേതാക്കളെ പിന്നീട് അറസ്റ്റ് ചെയ്ത നീക്കി.